Wednesday, May 22, 2024
keralaNews

രാമനാട്ടുകര അപകടത്തില്‍ ദുരുഹതയുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍.

രാമനാട്ടുകര അപകടത്തില്‍ ദുരുഹതയുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്. സംശയത്തെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.മൂന്ന് വാഹനങ്ങളില്‍ ഒരുമിച്ച് എയര്‍പോര്‍ട്ടില്‍ എത്തിയത് 15 അംഗ സംഘമായിരുന്നു.ഇതില്‍ 6 പേരെ ചോദ്യം ചെയ്യുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ ദൂരുഹത നീങ്ങുകയുള്ളൂ.ഇന്ന് പുലര്‍ച്ചെ കോഴിക്കോട് രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേരാണ് മരിച്ചു. രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്.ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു.എയര്‍പോട്ടില്‍ പോയി മടങ്ങിവരവെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.