Saturday, May 4, 2024
keralaLocal NewsNews

ശബരിമല തീർഥാടനം ; എരുമേലിയിൽ മാലിന്യം ദുരുപയോഗം ചെയ്ത കടകൾക്കെതിരെ നോട്ടീസ് 

എരുമേലി: ശബരിമല  തീർത്ഥാടനവുമായി ബന്ധപ്പെട്ട്  മാലിന്യം ദുരുപയോഗം ചെയ്ത രണ്ട്  ഹോട്ടലുകൾക്കെതിരെ പഞ്ചായത്ത് നോട്ടീസ് നൽകി.വലിയ അമ്പലത്തിന്  സമീപമുള്ള  സ്വകാര്യ പാർക്കിംഗ് മൈതാനങ്ങളിലെ രണ്ട് കടകൾക്കാണ് പഞ്ചായത്ത് നോട്ടീസ് നൽകിയത്. പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനും, ഒറ്റ തവണ ഉപയോഗിക്കുന്ന മാലിന്യം റോഡിൽ വലിച്ചെറിഞ്ഞതിനുമാണ് രണ്ട് കടകൾക്കെതിരെ നോട്ടീസ് നൽകിയത്.10000 രൂപ പിഴ അടയ്ക്കണം ആവശ്യപ്പെട്ടാണ്  നോട്ടീസ് നൽകിയിരിക്കുന്നതെന്നും പഞ്ചായത്ത് സെക്രട്ടറി റ്റി . ബന്നി കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു. പേപ്പർ ഗ്ലാസ് അടക്കം ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ –  പ്ലാസ്റ്റിക് പാത്രങ്ങൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.ദേവസം ബോർഡ് ലേലം ചെയ്തു കൊടുത്ത കടകളിൽ പേപ്പർ ക്ലാസുകൾ ഉപയോഗിക്കുന്നതിരെ പഞ്ചായത്ത് ദേവസ്വം ബോർഡിന്  കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിൽ പാർക്കിംഗ് മൈതാനവും, കടകളും ലേലത്തിലെടുത്തവർക്ക്  ദേവസ്വം ബോർഡും  നോട്ടീസ് നൽകിയിരുന്നു.