Monday, May 6, 2024
keralaLocal NewsNews

പത്തനംതിട്ട മലയാലപ്പുഴ സ്വദേശി സൈനികന്‍ പഞ്ചാബില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മലയാളി സൈനികനെ പഞ്ചാബില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ സുജിത്തിനെ (33) പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ ഡ്യൂട്ടി സ്ഥലത്ത് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.സീതത്തോട് വച്ച് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയാണ് സുജിത്ത്.പൊലീസ് കേസില്‍ ജാമ്യം എടുക്കാതെയാണു ജോലി സ്ഥലത്തേക്ക് പോയിരുന്നത്.പഞ്ചാബ് സിഗ്‌നല്‍ റെജിമെന്റ് വിഭാഗത്തിലെ സൈനികനായിരുന്നു.ആര്‍മി സിഗ്നല്‍സ് വിഭാഗത്തിലാണു ജോലി ചെയ്തിരുന്നത്. രാവിലെയാണ് ബന്ധുക്കള്‍ക്ക് മരണവിവരം ലഭിച്ചത്.

രണ്ട് മാസം മുന്‍പ് ഒക്ടോബര്‍ 1ന് സുജിത്ത് നാട്ടില്‍ ഉണ്ടായിരുന്നു.സീതത്തോട്ടിലെ ബന്ധുവീട്ടിലേക്ക് പോയത്. ഈ സമയം വ്യാജവാറ്റ് സജീവമായ മേഖലയില്‍ മഫ്ത്തിയില്‍ എക്‌സൈസ് സംഘം പരിശോധനയ്ക്ക് എത്തുകയായിരുന്നു.സുജിത്തിന്റെ ബന്ധു വാറ്റ് കേന്ദ്രം നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡിനെത്തിയത്.ഇവിടെവച്ചാണ് സുജിത്ത് എക്‌സൈസ് സംഘത്തെ ആക്രമിച്ചത്.