Saturday, April 20, 2024
keralaNewsObituary

പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിനകത്താണ് പതിനേഴുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി കൊയിലേരിയന്‍ ഗണേശന്‍ – ലതിക ദമ്പതികളുടെ മകള്‍ അഞ്ജന ആണ് മരിച്ചത്. ഇന്ന് രാവിലെ തൂങ്ങിയ നിലയില്‍ കണ്ട അഞ്ജനയെ ഉടന്‍ പരിയാരത്തെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു.