Friday, May 10, 2024
keralaNewsObituary

നവവധുവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

തിരുവനന്തപുരം: കട്ടാക്കടയില്‍ നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു. സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം.   കാട്ടക്കട പന്നിയോട് തണ്ണിച്ചാന്‍ കുഴി സ്വദേശിനി സോനയാണ് ഭര്‍ത്താവ് വിപിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. പതിനഞ്ചുദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സോനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭര്‍ത്താവ് വിപിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വിപിന്‍ ഒന്‍പതുമണിക്ക് ഉറങ്ങിയെന്ന് പറയുന്നതില്‍ ദുരൂഹതയുണ്ട്. ഭര്‍തൃവീട്ടില്‍ പ്രശ്നമുണ്ടെന്ന് സോന പറഞ്ഞിരുന്നില്ലെന്നും പിതാവ് പറഞ്ഞു. ഉറക്കാമായിരുന്നുവെന്നും രാത്രി 11.30ഓടെ എഴുന്നേറ്റപ്പോള്‍ സോന തൂങ്ങി നില്‍ക്കുന്നതാണ് കണ്ടതെന്നും വിപിനും ബന്ധുക്കളും പറയുന്നു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. കാട്ടാക്കട പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന.