Sunday, May 5, 2024
keralaNews

ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ വലിയ അനീതിയാണ് കാണിച്ചതെന്ന് ഇ. ശ്രീധരന്‍.

ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ വലിയ അനീതിയാണ് കാണിച്ചതെന്ന് ഇ. ശ്രീധരന്‍. അതിന്റെ ഫലം അവര്‍ അനുഭവിക്കേണ്ടി വരും. ഹിന്ദുസമൂഹം ഇങ്ങനെ തിരിഞ്ഞു കളിക്കാന്‍ കാരണം ശബരിമല വിഷയമാണ്. രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോള്‍ എന്താണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന ചോദ്യത്തിന് ഒരു അഴിമതി രഹിത സര്‍ക്കാര്‍ ഉണ്ടാകുമെന്ന് അദ്ദേഹം മറുപടി നല്‍കി. അഴിമതി ആരോപണങ്ങള്‍ ഉണ്ടാകില്ലെന്നു എല്ലാ പ്രോജക്റ്റും പറയുന്ന സമയത്ത് തീര്‍ക്കുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമിഖത്തില്‍ പറഞ്ഞു. 1ബി.ജെ.പി. ദേശത്തെ സ്നേഹിക്കുന്ന ആള്‍ക്കാരാണ്. ദേശസ്നേഹം വര്‍ഗീയതയല്ല. സൈന്യത്തിന് ശേഷം ദേശസ്നേഹമുള്ളത് ആര്‍.എസ്.എസിനാണെന്ന് റിട്ട. ജസ്റ്റിസ് തോമസ് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ദേശസ്നേഹമാണ് അവരുടെ ആശയമെന്നും അത് എങ്ങനെ വര്‍ഗീയതയാകുമെന്നും അദ്ദേഹം ചോദിച്ചു.