Sunday, May 5, 2024
keralaNews

സന്നിധാനം ഒരുങ്ങി മകരവിളക്കിനായി

ശബരിമല: മകരവിളക്ക് ആഘോഷത്തിനായി സന്നിധാനം ഒരുങ്ങി. ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ച് വരികയാണ്. ഇന്ന് ബിംബശുദ്ധി ക്രിയകളും താന്ത്രിക ചടങ്ങുകളുമാണ് പ്രധാനമായും നടക്കുക. അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെര്‍ച്ച്വല്‍ ക്യൂ 50,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.

സന്നിധാനത്തും പരിസരത്തും മകരവിളക്ക് ദര്‍ശനത്തിനായി എത്തിയ തീര്‍ത്ഥാടകര്‍ ശാലകള്‍ കെട്ടി കാത്തിരിക്കുകയാണ്. ഇവര്‍ക്കായി ഇന്നും നാളെയും പാണ്ടിത്താവളത്ത് അന്നദാനം ഒരുക്കിയിട്ടുണ്ട്. മകരവിളക്കിന്റെ പശ്ചാത്തലത്തില്‍ സുരക്ഷയ്ക്കായി 1000 പൊലീസുകാരെ കൂടുതലായി പമ്പ മുതല്‍ പുല്ലുമേട് വരെയുള്ള പ്രദേശത്ത് വിന്യസിച്ചു. പൊലീസ് ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.