Monday, May 13, 2024
keralaNews

കുട്ടികള്‍ക്ക് തയ്യല്‍ പരിശീലനത്തിനായി തുണികള്‍ കൈമാറി

കോട്ടയം ഗവര്‍ണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് തയ്യല്‍ പരിശീലനത്തിനായുള്ള തുണി കോട്ടയം അച്ചായന്‍സ് ഗോള്‍ഡ് ഉടമ ടോണി വല്ല്യേലില്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബിന്ദു ബായി കെ ആറിന് കൈമാറി. വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സാം ചെല്ലിമറ്റം, ജനറല്‍ സെക്രട്ടറി ജോയിസ് കൊറ്റത്തില്‍, ശ്രീകുമാര്‍ മേത്തുരുത്തേല്‍, തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.