Wednesday, May 8, 2024
keralaNews

സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിനു നല്‍കിയ രഹസ്യമൊഴി ഇ.ഡിക്ക്

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷും സരിത്തും കസ്റ്റംസിനു നല്‍കിയ രഹസ്യമൊഴി ഇ.ഡിക്ക് ലഭിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതി മൊഴിപ്പകര്‍പ്പ് നല്‍കാന്‍ അനുമതി നല്‍കി. ഡോളര്‍ കടത്ത് കേസില്‍ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഇ.ഡി ഹര്‍ജിയില്‍ ഇന്ന് തന്നെ വാദം നടക്കും. കസ്റ്റസിന്റെ വിശദീകരണം കേള്‍ക്കാനായി കേസ് മറ്റന്നാളേക്ക് മാറ്റിയിരുന്നു. എന്നാല്‍ കസ്റ്റംസ് അഭിഭാഷകന്‍ ഹാജരായതോടെയാണ് ഇന്ന് തന്നെ വാദം നടത്താന്‍ തീരുമാനമായത്.