Thursday, May 2, 2024
keralaLocal NewsNews

എരുമേലി ശബരിമല വിമാനത്താവളം;12 ന്  ഹിയറിംഗ് : 11 ന് എരുമേലിയിൽ സർവ്വകക്ഷി യോഗം 

എരുമേലി :നിർദ്ദിഷ്ട എരുമേലി ശബരിമല വിമാനത്താവളം പദ്ധതിയുമായി ബന്ധപ്പെട്ട്  12ന് ഭൂമി വിട്ടു നൽകുന്നവരുടെ ഹിയറിംഗ് നടക്കാനിരിക്കെ, പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ നേതൃത്വത്തിൽ എരുമേലിയിൽ 11 ന്   സർവ്വകക്ഷി യോഗം നടക്കും.ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്  ചെമ്പകത്തുങ്കൽ ഓഡിറ്റോറിയത്തിലാണ് സർവ്വകക്ഷിയോഗം നടക്കുന്നത്.കഴിഞ്ഞദിവസം വിമാനത്താവളവുമായി ബന്ധപ്പെട്ട് എരുമേലി സിപിഎം ഓഫീസിൽ എൽഡിഎഫ് കമ്മറ്റി നടന്നിരുന്നു. ഈ യോഗത്തിൽ വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട്  ചുമതല വഹിക്കുന്ന റിട്ട.ഉദ്യോഗസ്ഥനും പങ്കെടുത്തിരുന്നു .നിർദ്ദിഷ്ട പദ്ധതിയുമായി ബന്ധപ്പെട്ട നടത്തിയ പരസ്ഥിതി ആഹാത പഠന റിപ്പോർട്ടിൽ വ്യാപകമായ ആശയക്കുഴപ്പമുണ്ടെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ഭൂമി വിട്ടു നൽകുന്നവരുടെ അഭിപ്രായമെന്ന നിലയിൽ തെറ്റായിട്ടാണ് പല അഭിപ്രായങ്ങളും രേഖപ്പെടുത്തിയിരിക്കുന്നതെന്നും ജനകീയ സംരക്ഷണ സമിതി ആരോപിച്ചിരുന്നു. നിർദ്ദിഷ്ട പദ്ധതി ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എരുമേലി വിമാനത്താവളവുമായി ബന്ധപ്പെട്ട എരുമേലി , മണിമല പഞ്ചായത്തുകളിലായി 579 കുടുംബങ്ങളെയാണ് ബാധിക്കുന്നത്.
പദ്ധതിക്കായി ആകെ വേണ്ട 10.39 ഹെക്ടർ ഭൂമിയിൽ ചെറുവള്ളി തോട്ടത്തിൽ നിന്നും 9.16 ഹെക്ടറും,എരുമേലി -മണിമല വില്ലേജുകളിലെ സ്വകാര്യ വ്യക്തികളുടെ പക്കൽ നിന്നും 123.5 3 ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുക്കുന്നത്.എന്നാൽ ഇത് സംബന്ധിച്ചും  ഇനിയും വ്യക്തത വരാനുണ്ട്.3500 മീറ്ററാണ് ശബരിമല വിമാനത്താവള പദ്ധതിക്ക്  റൺവേ ഒരുക്കുന്നത് .എന്നാൽ പദ്ധതിക്ക് ഭൂമി വിട്ടുനിൽക്കുന്നവർക്ക് നൽകുന്ന നഷ്ടപരിഹാര സംബന്ധിച്ച് അവ്യക്തതയും നിലനിൽക്കുകയാണ്. 12ന് നടക്കുന്ന ഹിയറിംഗിൽ  ഇത് സംബന്ധിച്ച് ശാശ്വതമായ പരിഹാരം ഉണ്ടായില്ലെങ്കിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും നിയമനടപടികളും സ്വീകരിക്കാൻ ഒരുങ്ങുകയാണ്.നിർദ്ദിഷ്ട എരുമേലി ശബരിമല വിമാനത്താവള പദ്ധതിക്ക് എതിരല്ലെന്നും എന്നാൽ പദ്ധതി ചെറുവള്ളിയിൽ  തന്നെ നടത്താനുള്ള ശ്രമം അധികാരികളുടെ ഭാഗത്തും ഉണ്ടാകണമെന്നും ജനകീയ സമിതി ആവശ്യപ്പെടുന്നു.