Saturday, May 4, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 12 ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. കന്യാകുമാരിക്ക് സമീപം ന്യൂനമര്‍ദം തുടരുകയാണ്. അതിന്റെ സ്വാധീനത്തില്‍ നാലാം തീയതി വരെ സംസ്ഥാനത്ത് പരക്കെ മഴ കിട്ടും.മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.