Monday, April 29, 2024
indiakeralaNews

ദളിത് ആദിവാസി പീഡനം പ്രതിഷേധ ജ്വാലയില്‍.

ദേശ വ്യാപകമായി ഹത്രസ്,വാളയാര്‍ എന്നിവിടങ്ങളില്‍ ദളിത് ആദിവാസി മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ നടന്നു വരുന്ന ബലാത്സംഗം, പീഡനം കൊലപാതകം എന്നിവര്‍ക്കെതിരെ കേരള പിറവി ദിനത്തില്‍ അരിപ്പ സമര ഭൂമിയില്‍ പ്രതിഷേധ ജ്വാല നടന്നു, ഭൂസമര നേതാവ് ശ്രീരാമന്‍ കൊയ്യോന്‍ ഉത്ഘാടനം ചെയ്തു. വി.രമേശന്‍, മണിലാല്‍ പി.വരദരാജന്‍,മിനി കൃഷ്ണന്‍, അമ്മിണി മണിയന്‍,ഷിജോ വലിയ പതാല്‍, ഉദയന്‍ പി കുഞ്ഞൂട്ടി,ബാബുജി എന്നിവര്‍ നേതൃത്വം നല്‍കി.ആദിവാസി ഗോത്ര ജനസഭയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ജ്വാലയില്‍ ഗോത്ര ജനസഭ പ്രസിഡന്റ് പി കെ കരുണാകരന്‍ നേതൃത്വം നല്‍കി.