Tuesday, May 7, 2024
Local NewsNews

ബാലഗോകുലം ജില്ലാ വാര്‍ഷികം നാളെ

പാലാ : ബാലഗോകുലം പൊന്‍കുനം ജില്ല വാര്‍ഷികം നാളെ 18 ന് ഞായറാഴ്ച രാവിലെ പത്തു മണിക്ക് നടക്കും. രാമപുരം രാമപുരത്ത് വാര്യര്‍ മെമ്മോറിയല്‍ യുപി സ്‌കൂളില്‍ (ശ്രീ രാമസ്വാമി ക്ഷേത്രത്തിന് സമീപം) നടക്കുന്ന പരിപാടി പ്രമുഖ മിമിക്രി കലാകാരന്‍ റെജി രാമപുരം ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് കെ. എസ് ശശിധരന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ബി എസ് ബിജു മുഖ്യപ്രഭാഷണം നടത്തും.