Thursday, May 16, 2024
keralaNews

ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് കീഴിലുള്ള കസ്റ്റഡി ഇന്ന് അവസാനിക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്കു മുമ്ബായി ബിനീഷിനെ കോടതിയില്‍ ഹാജരാക്കണം.രാവിലെ എട്ടുമണിക്ക് മുന്‍പായി ബിനീഷിനെ ഇഡി ഓഫീസില്‍ എത്തിച്ചു അവസാന വട്ടചോദ്യം ചെയ്യല്‍ നടക്കും.ഉച്ചയോടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കും. ഇഡി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാനുള്ള സാദ്ധ്യതയും ഉണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ബിനീഷ് ഇന്ന് കോടതിയില്‍ ജാമ്യഹര്‍ജിയും സമര്‍പ്പിക്കും.അതേസമയം ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് എന്‍സിബി ഇന്ന് ഹര്‍ജി നല്‍കിയേക്കും.നടുവേദന അനുഭവപെട്ടതിനെ തുടര്‍ന്ന് ബിനീഷിനെ ഇന്നലെ വൈകീട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.പരിശോധനകള്‍ക്ക് ശേഷം രാത്രി 9.30ഓടെയാണ് ആശുപത്രിയില്‍ നിന്നും തിരികെ കൊണ്ടുവന്നത്.