Sunday, May 5, 2024
indiaNewsworld

യുക്രെയ്നെ പൂര്‍ണ്ണമായും പിടിക്കാന്‍ പുടിന്റെ നീക്കം

മോസ്‌കോ: യുക്രെയ്നെ പൂര്‍ണ്ണമായും പിടിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയുള്ള പുടിന്റെ നീക്കം ശക്തം.

ക്രമറ്റോസ്‌ക്കില്‍ ആറിടത്ത് വ്യോമാക്രമണവും സ്‌ഫോട നവും നടത്തിയുള്ള സൈനിക നീക്കമാണ് നടന്നിരിക്കുന്നത്. തലസ്ഥാനമായ കീവിലും സ്‌ഫോടനം നടന്നതായാണ് വിവരം. യുക്രെയ്നിന്റെ കിഴക്കന്‍ മേഖലയിയിലൂടെയാണ് ആക്രമണം ആരംഭിച്ചി രിക്കുന്നത്. യുക്രെയിന്റെ ഔദ്യോഗിക മേഖലയില്‍ നിന്ന് 15 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള സൈന്യമാണ് നീങ്ങുന്നത്. യുക്രെയ് നെ പൂര്‍ണ്ണമായും നിരായുധീകരി ക്കുമെന്നാണ് പുടിന്റെ ഭീഷണി. എത്രയും പെട്ടന്ന് ആയുധം വെച്ച് കീഴടങ്ങണമെന്നാണ് നിര്‍ദ്ദേശം.

ഡോണ്‍ബാസ്‌ക് എന്നറിയപ്പെടുന്ന ഡോണിയാസ്‌ക്-ലുഹാന്‍സ്‌ക് മേഖലയിലെ റഷ്യന്‍ അനുകൂല വിമത സൈന്യവും യുക്രെയിന്റെ മറ്റ് മേഖലകളിലേക്ക് നീങ്ങാനാണ് തീരുമാനിച്ചിട്ടുള്ളത്. ലോകരാഷ്ട്രങ്ങള്‍ക്ക് തങ്ങളുടെ തീരുമാനത്തി നെതിരെ ഒന്നും ചെയ്യാനാകില്ലെന്നും യുക്രെയ്ന്‍ ഒരു രാജ്യമല്ലെന്നും പുടിന്റെ ശക്തമായ മുന്നറിയിപ്പ് പുറത്തുവന്നതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് യുദ്ധ പ്രഖ്യാപനം നടന്നിരിക്കുന്നത്.

റഷ്യക്കെതിരെ ശക്തമായ സൈനിക നീക്കത്തിനുള്ള ഒരു തീരുമാനവും അമേരിക്കയും നാറ്റോ സഖ്യവും എടുത്തിട്ടില്ലെന്നതാണ് ശ്രദ്ധേയം. രണ്ടു ദിവസം മുന്നേ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യക്കെതിരെ ഏര്‍പ്പെടുത്തി ഉപരോധത്തെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് പുടിന്റെ നീക്കം. ജര്‍മ്മനി വാതക പൈപ്പ് ലൈന്‍ പണി നിര്‍ത്തിവെച്ചതും തങ്ങളെ ബാധിക്കില്ലന്നാണ് പുടിന്‍ പറയുന്നത്.