Saturday, April 27, 2024
indiaNews

മിഷന്‍ ഇന്ദ്രധനുഷിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം.

കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യപരിപാടിയായ മിഷന്‍ ഇന്ദ്രധനുഷിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം. രാവിലെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധനാണ് പരിപാടിയ്ക്ക് തുടക്കമിട്ടത്. ഗര്‍ഭിണികള്‍ക്കും, കുട്ടികള്‍ക്കും സൗജന്യമായി പ്രതിരോധ വാക്സിന്‍ നല്‍കുന്ന പരിപാടിയാണ് മിഷന്‍ ഇന്ദ്രധനുഷ്.രണ്ട് ഭാഗങ്ങളായാണ് മുന്നാം ഘട്ട പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ആദ്യ ഭാഗം ഈ മാസം 22 നും, രണ്ടാം ഭാഗം മാര്‍ച്ച് 22 നുമാണ് ആരംഭിക്കുക. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 250 ജില്ലകളിലാണ് മൂന്നാം ഘട്ടം നടപ്പാക്കുന്നത്. പരിപാടിയുടെ ഭാഗമായുള്ള മിഷന്‍ ഇന്ദ്രധനുഷ് 3.0 പോര്‍ട്ടലിന്റെ ഉദ്ഘാടനവും ഹര്‍ഷ വര്‍ദ്ധന്‍ നിര്‍വ്വഹിച്ചു.പരിപാടിയുടെ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ച വിവരം ഹര്‍ഷ വര്‍ദ്ധന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മിഷന്‍ ഇന്ദ്രധനുഷിന്റെ മൂന്നാം ഘട്ടത്തിന് ഏറെ പ്രധാന്യമുണ്ടെന്ന് ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു.പകര്‍ച്ച വ്യാധികളില്‍ നിന്നും കുട്ടികള്‍ക്കും, ഗര്‍ഭിണിയ്ക്കും പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുന്നതിനായി 2014 ഡിസംബറിലാണ് കേന്ദ്രസര്‍ക്കാര്‍ മിഷന്‍ ഇന്ദ്രധനുഷിന് തുടക്കം കുറിച്ചത്.