Wednesday, May 15, 2024
keralaNews

ഇടുക്കിയില്‍ മഴ ശക്തം;വ്യാപകനാശനഷ്ടം , ഡാമുകള്‍ തുറന്നു

ഇടുക്കിയില്‍ മഴ ശക്തം. പീരുമേടും ദേവികുളത്തും 20 സെന്റീമീറ്ററിലധികം മഴ പെയ്തു. അടിമാലി കല്ലാര്‍ കുട്ടി ഡാം, തൊടുപുഴ മലങ്കര ഡാം ഷട്ടറുകള്‍ തുറന്നു.ഹൈറേഞ്ച് മേഖലയില്‍ കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടമാണുണ്ടായത്. മരംവീണ് ഒട്ടേറെ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. വട്ടവടയില്‍ പത്തോളം വീടുകള്‍ തകര്‍ന്നു.മൂന്നാര്‍-വട്ടവട റോഡില്‍ ഗതാഗതം തടസപ്പെട്ടു. അടിമാലി-മൂന്നാര്‍ റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. ഇവിടെ പൊലീസ് വാഹനങ്ങള്‍ നിയന്ത്രിച്ചാണു കടത്തിവിടുന്നത്. മരം വീണ് ഗതാഗതം തടസപ്പെട്ട റോഡുകളില്‍ എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ശ്രമം തുടരുകയാണ്. ഉടുമ്പന്‍ചോലയിലും തങ്കമണിയിലും ദുരിതാശ്വാസ ക്യാംപ് തുറന്നു.