Tuesday, May 14, 2024
Newsworld

റഷ്യന്‍ ആക്രമണം :ജനങ്ങള്‍ പുറത്തിറങ്ങരുത്: യുക്രയ്‌നില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു.

റഷ്യ യാതൊരു പ്രകോപനവും കൂടാതെ യുക്രെയ്ന് നേരെ ആക്രമണം ആരംഭിച്ചുവെന്നും തലസ്ഥാനമായ കീവിനു നേരെ വന്‍തോതില്‍ ക്രൂയിസ്, ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുന്നതായും യുക്രെയ്ന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.
മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ കീവിലെ വിമാനത്താവളത്തില്‍ കുടുങ്ങി.അസംസ്‌കൃത എണ്ണ വില ബാരലിന് 101 ഡോളര്‍ പിന്നിട്ടു.
യുക്രെയ്‌നിലെ വടക്കുകിഴക്കന്‍ നഗരമായ ഖാര്‍കീവില്‍ റഷ്യന്‍ ആക്രമണം നടന്നു.യുക്രെയ്‌നിലെ ലുഹാന്‍സ്‌ക് മേഖലയിലെ ഒരു പട്ടണം വിമതര്‍ പിടിച്ചെടുത്തു.സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.

 

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ സൈനിക നടപടി പ്രഖ്യാപിച്ചതിനുപിന്നാലെ തലസ്ഥാനമായ കീവിന് സമീപം വെടിവയ്പും സ്‌ഫോടനങ്ങളുമുണ്ടായി. റഷ്യന്‍ ആക്രമണം ഉണ്ടായെന്നും തിരിച്ചടിക്കുമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. നിരവധി നഗരങ്ങളില്‍ ആക്രമണം ഉണ്ടായി. യുക്രയ്‌നില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. ജനങ്ങള്‍ പുറത്തിറങ്ങരുത്. ലോകരാജ്യങ്ങള്‍ റഷ്യയെ തടയണമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. റഷ്യക്കെതിരെ തിരിച്ചടിക്കുമെന്നു യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയും പറഞ്ഞു.