Friday, May 3, 2024
indiaNewsworld

യുക്രെയ്നില്‍ സംഘര്‍ഷാവസ്ഥ; സുരക്ഷിത ഇടങ്ങളില്‍ തങ്ങണം: ഇന്ത്യന്‍ എംബസി

യുക്രെയ്ന്‍.. യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശം.                                                                                           

യുക്രെയ്നില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്, അതുകൊണ്ട് യുക്രെയ്നിലുള്ള ഇന്ത്യക്കാര്‍ താമസസ്ഥലത്തോ സുരക്ഷിതമായ സ്ഥലങ്ങളിലോ തുടരണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.                                                                                                  യാത്രയിലാണെങ്കിലും സുരക്ഷിതരായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കീവിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ തിരിതെ മടങ്ങി പോകണം. കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി. യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ വിമാനത്താവളം അടച്ചതോടെ വിമാനസര്‍വ്വീസുകള്‍ മുടങ്ങിയിരിക്കുകയാണ്.