Monday, April 29, 2024
Local NewsNews

പാണപിലാവില്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു

മുക്കൂട്ടുതറ : കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പാണപിലാവ് യൂത്ത് കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മെമന്റോ നല്‍കി ആദരിച്ചു.ഐമി ഷിബു അമ്മനത്ത്, കെവിന്‍ ജോസഫിന് ചാത്തന്‍കുഴിയില്‍ എന്നീ വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത് .ജില്ല കോണ്‍ഗ്രസ് കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കന്‍ മൊമെന്റോ നല്‍കി ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ജിജി മോള്‍ സജി അധ്യക്ഷത വഹിച്ചു. കെ.സി തോമസ് കണിയാമ്പുഴയ്ക്കല്‍, ഷിജോ ചെറുവാഴക്കൂന്നേല്‍, ബിനു നിരപ്പേല്‍, മേരിക്കുട്ടി ജോസഫ് പുതിയത്ത് എന്നിവര്‍ പ്രസംഗിച്ചു.