Sunday, May 5, 2024
keralaNews

രണ്‍ജിത് ശ്രീനിവാസിന്റെ കൊലപാതകം; പ്രതികള്‍ കേരളം വിട്ടു

ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസിന്റെ കൊലപാതകക്കേസിലെ പ്രതികളെ എല്ലാം തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ. പ്രതികള്‍ കേരളം വിട്ടെന്നും ഇവരെ ഉടനടി കണ്ടെത്താന്‍ സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി. ക്രമസമാധാനനില തകരാതിരിക്കുന്നതിനായാണ് വ്യാപക റെയിഡുകള്‍ നടത്തുന്നതെന്നും ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാന്‍ സാധിക്കില്ലെന്നും എഡിജിപി പറഞ്ഞു.