Friday, May 17, 2024
keralaNews

താലൂക്ക് ഓഫീസ് തീ പിടിച്ച സംഭവം; ബാക്കിയായത് ചരിത്ര ശേഷിപ്പുകള്‍, ബ്രിട്ടീഷ് കാലത്തെ വാളും വസൂരി കാലത്തെ കുത്തിവെപ്പ് രേഖകളും

കോഴിക്കോട് ; വടകര താലൂക്ക് ഓഫീസ് തീപ്പിടുത്തത്തില്‍ കത്തിനശിച്ച രേഖകള്‍ നീക്കം ചെയ്തപ്പോള്‍ കണ്ടെടുത്തത് പൊടിയില്‍ മറഞ്ഞിരുന്ന ചരിത്ര രേഖകള്‍. ബ്രിട്ടീഷ് ഭരണകാലത്തെ സാധനങ്ങള്‍ വരെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ കണ്ടെത്തി. ബ്രിട്ടീഷ് ഭരണകാലത്തെ മൂന്ന് വാളുകളാണ് കണ്ടെത്തിയത് താലൂക്ക് ഓഫീസിന്റെ ഫയല്‍ മുറിയില്‍ സൂക്ഷിച്ചുവെച്ച നിലയിലായിരുന്നു ഇവ. വസൂരി കാലത്ത് കുത്തിവെപ്പ് എടുത്തവരുടെ ബാക്കിയായ രേഖകളും കണ്ടെത്തിയിട്ടുണ്ട്.1903 ലെ സെറ്റില്‍മെന്റ് രജിസ്റ്ററുകള്‍ കത്തിനശിക്കാതെ കിട്ടിയിട്ടുണ്ട്. പഴയ കുറുമ്പ്രാനാട് താലൂക്കിലെ ഭൂസര്‍വ്വേ സെറ്റില്‍മെന്റ് രജിസ്റ്ററുകളും ഇതില്‍ ഉള്‍പ്പെടും. രാജ്യഭരണ കാലം മുതലുള്ള പുറമ്പോക്ക് ഭൂമിയുടെ വിശദമായ രേഖകളാണിത്. കല്ലച്ചില്‍ പ്രിന്റ് ചെയ്ത പുസ്തകം പോലുള്ള രജിസ്റ്ററാണിത്. 1800 മുതലുള്ള ഭൂസംബന്ധമായ പുറംപോക്ക് കൈയേറ്റം ഉള്‍പ്പെടെ ഇതിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.