Friday, May 17, 2024
keralaNews

അന്തരിച്ച പി.ടി.തോമസ് എം.എല്‍.എയുടെ മൃതദേഹം എറണാകുളം ഡിസിസി ഓഫീസിലെത്തിച്ചു.

ഇന്നലെ അന്തരിച്ച പി.ടി.തോമസ് എം.എല്‍.എയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എറണാകുളം ഡിസിസി ഓഫീസിലെത്തി. പാലാരിവട്ടത്തെ വീട്ടില്‍ അരമണിക്കൂര്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷമാണ് ഭൗതികദേഹം വിലാപയാത്രയായി ഡിസിസി ഓഫിസിലേക്ക് എത്തിച്ചത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, ഉമ്മന്‍ ചാണ്ടി, കെ.സി.ജോസഫ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെല്ലാം പാലാരിവട്ടത്തെ വീട്ടിലെത്തിയാണ് പി.ടി.ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. നടന്‍ മമ്മൂട്ടിയും പി.ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ടൗണ്‍ഹാളിലും തൃക്കാക്കര കമ്യൂണിറ്റി ഹാളിലും പൊതുദര്‍ശനമുണ്ടാകും.