Monday, April 29, 2024
keralaNews

രാജസ്ഥാനില്‍ മിന്നലേറ്റ് കുട്ടികളടക്കം മരിച്ചവരുടെ എണ്ണം 20 ആയി.

രാജസ്ഥാനില്‍ മിന്നലേറ്റ് കുട്ടികളടക്കം മരിച്ചവരുടെ എണ്ണം 20 ആയി. ഞായറാഴ്ച്ചയാണ് രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ ശക്തമായ മിന്നലുണ്ടായത്. പതിനേഴോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്ററില്‍ കുറിച്ചു.മരിച്ചവരില്‍ പതിനൊന്ന് പേര്‍ ജയ്പൂരിലാണ്. മൂന്ന് പേര്‍ ധോല്‍പൂരിലും നാലുപേര്‍ കോട്ട ജില്ലയിലുമുള്ളവരാണ്. ബറാന്‍, ഝല്‍വാര്‍ എന്നിവിടങ്ങളിലാണ് രണ്ടുപേര്‍ മരിച്ചത്. പതിനേഴ് പേര്‍ക്കാണ് മിന്നലേറ്റ് പൊള്ളലേറ്റത്. ഇവര്‍ ജയ്പൂരിലെ സവായ് മാന്‍സിംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്.രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെലോട്ട് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ലക്ഷം അടിയന്തര ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുമാണ് നല്‍കുക.