Tuesday, May 14, 2024
keralaNewsObituary

ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒരു വയസ്സുകാരന്‍ മരിച്ചു

വീട്ടിനകത്ത് കളിക്കുന്നതിനിടെ ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒരു വയസ്സുകാരന്‍ മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിലെ എ. സത്യേന്ദ്രന്റെ മകന്‍ എസ്. അന്‍വേദാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറോടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ബോധരഹിതനായ കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരിശോധനയില്‍ മരണകാരണം കണ്ടെത്തിയിരുന്നില്ല. ഇന്നലെ പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് ശ്വാസനാളത്തില്‍ ചെറിയ വണ്ട് ചത്തു കുടുങ്ങിയ നിലയില്‍ കണ്ടത്തിയത്. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. അമ്മ: രഞ്ജിനി. സഹോദരന്‍: ഋത്വേദ്.