Monday, April 29, 2024
keralaLocal NewsNews

പട്ടയ വിതരണം ;ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു: മുഖ്യമന്ത്രി

എരുമേലി: പമ്പാവാലി – എയ്ഞ്ചൽവാലി മേഖലകളിലെ ആയിരത്തിലധികം  കുടുംബങ്ങൾക്ക് പട്ടയ വിതരണം നടത്തുന്നതിലൂടെ മേഖലയിലെ ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എരുമേലി  ഗ്രാമപഞ്ചായത്തിലെ വനാതിർത്തി പ്രദേശമായ എയ്ഞ്ചൽവാലി –  പമ്പാവാലി മേഖലകളിലെ പട്ടയ വിതരണ മേള ഓൺലൈൻ വഴി ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം.                                                                             
 സർക്കാരിന്  ജനങ്ങളെ മറന്ന പ്രവർത്തിക്കാനാവില്ല. ബഫർസോൺ  വിഷയത്തിൽ അടക്കം ആശങ്ക വേണ്ടെന്ന്  സർക്കാർ മുമ്പ് പറഞ്ഞിട്ടുള്ളതാണ്.പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ നിന്നും ജനവാസമേഖലയെ ഒഴിവാക്കിയതിനുശേഷമാണ് ജനങ്ങൾക്ക് പട്ടയം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇതോടെ സർക്കാർ വാക്കുപാലിച്ചു. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി നേട്ടം കൊയ്യാൻ ചിലർ ശ്രമിക്കുകയാണെന്നും അത്തരക്കാരുടെ മുഖത്തേറ്റ അടിയാണ് ഈ പട്ടയ വിതരണമെന്നും അദ്ദേഹം പറഞ്ഞു.വർഷങ്ങൾക്ക് മുമ്പ് ഇവിടെ കുടിയേറി പാർത്തവരുടെ പിൻതലമുറക്കാരാണ് ഇപ്പോഴുള്ളതെന്നും ഇവർക്ക് ഉപാധിരഹിത പട്ടയം നൽകുന്നതിലൂടെ കേരളത്തിന്റെ വികസന ചിത്രമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.1.25 ലക്ഷം പട്ടയങ്ങളാണ് വിതരണം നൽകിയിട്ടുള്ളത്.                   
വന്യജീവി ആക്രമണം തടയാനുള്ള സംവിധാനം പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരുക്കും. മുന്നറിയിപ്പ്  സംവിധാനം, ജന ജാഗ്ര സമിതി, വന  സംരക്ഷണ സമിതി, ഇക്കോ കമ്മറ്റി എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കും.കൃഷി ഭൂമിയിലേക്ക് ഇറങ്ങി വരുന്ന വന്യ ജീവികളെ തടയാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഭൂമിയുടെ  അവകാശികൾക്ക്   ക്രിയാത്മകമായ പട്ടയം നൽകുകയാണ് സർക്കാരിന്റെ  ഉദ്ദേശമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ . രാജൻ പറഞ്ഞു. പമ്പാവാലി –  എയ്ഞ്ചൽവാലി മേഖലകളിൽ നൽകാനുള്ള 1887 പട്ടയങ്ങളിൽ ഒന്നാംഘട്ടത്തിൽ 855 പട്ടയങ്ങളാണ് നൽകുന്നത്.2016ലെ  സർക്കാർ നൽകിയ പിശക്  പട്ടയം റദ്ദ് ചെയ്യുന്ന മുറയ്ക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി മറ്റുള്ളവർക്കും പട്ടയം  നൽകും.ഇതിനായി ജൂൺ 6,7 തീയതികളിൽ എയ്ഞ്ചൽവാലി സെന്റ് മേരീസ് സ്കൂളിൽ പ്രത്യേക അദാലത്ത്  നടത്തുമെന്നും മന്ത്രി പറഞ്ഞു.      ആധാരം റദ്ദാക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ പരാതി നൽകിയവർക്ക് പരാതി പിൻവലിച്ചാൽ മാത്രമേ പട്ടയം  നൽകുന്ന അടക്കമുള്ള നടപടിക്രമങ്ങൾ   ആരംഭിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ക്രയവിക്രയത്തിന് സാധൂകരിക്കുന്ന തരത്തിലുള്ള പട്ടയമാണ് നൽകുന്നത് .വനംവകുപ്പും -റവന്യൂ വകുപ്പും  സംയുക്തമായി നടത്തിയ അതിർത്തി നിർണയത്തിലൂടെയാണ് മൂന്ന് ജില്ലാ അതിർത്തികളുടെ അതിർത്തികൾ നിർണയിച്ചതെന്നും അദ്ദേഹം പറഞ്ഞു.   കോട്ടയം, പത്തനംതിട്ട ,ഇടുക്കി എന്നീ ജില്ലകളുടെ അതിർത്തി മേഖല കൂടിയാണ് പമ്പാവാലി – എയ്ഞ്ചൽവാലി  പ്രദേശം. പട്ടയ വിതരണം കൂടുതൽ  കാര്യക്ഷമമാക്കാൻ ആവശ്യമെങ്കിൽ പ്രത്യേക റവന്യൂ സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിൽ വച്ചിട്ടുള്ള പട്ടയങ്ങളുടെ കാര്യത്തിലും പ്രത്യേക അദാലത്ത്  നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പമ്പാവാലി – എയ്ഞ്ചൽവാലി പ്രദേശങ്ങളിലെ പട്ടയത്തിന് 82 ബ്ലോക്ക് നമ്പർ നൽകി നികുതി അടയ്ക്കാനുള്ള സംവിധാനം ഇന്നുമുതൽ നിലവിൽ വന്നതായി അദ്ദേഹം പറഞ്ഞു. ജനുവരി 19ന്  സർക്കാരിന്റെ  നേതൃത്വത്തിൽ  നടന്ന  വനം വന്യജീവി ബോർഡിന്റെ  സംയുക്ത യോഗത്തിലാണ് ടൈഗർ റിസർവ് വനമേഖലയിൽ നിന്നും ജനവാസ  മേഖലയെ ഒഴിവാക്കിയതെന്നും ഇതിന്റെ   അടിസ്ഥാനത്തിലാണ് പട്ടയം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ആദ്യ പട്ടയം മാത്യു എം സി ക്ക് നൽകിയാണ് പട്ടയമേള ഉദ്ഘാടനം ചെയ്തത് .പരിപാടിയിൽ സഹകരണ  -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ,പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ , കോട്ടയം ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ , പഞ്ചായത്ത് പ്രസിഡന്റ്  കെ ബി ബിന്ദു , വൈസ് പ്രസിഡന്റ് അഡ്വ.  ശുഭേഷ് സുധാകരൻ, പ്രസിഡന്റ്  അജിത രതീഷ് , എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മറിയാമ്മ സണ്ണി, പഞ്ചായത്ത് അംഗങ്ങളായ മാത്യു ജോസഫ് , മാഗി ജോസഫ് , തങ്കമ്മ ജോർജുകുട്ടി, വിവിധ പാർട്ടി നേതാക്കൾ ,  റവന്യൂ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു .