Thursday, May 2, 2024
keralaNewsObituary

കുളത്തില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങി മരിച്ചു

കുളത്തില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങി മരിച്ചു. മാന്യയിലെ പരേതനായ മുഹമ്മദ് കുഞ്ഞി പുളിക്കൂര്‍ – നൂറുന്നിസ ദമ്ബതികളുടെ മകനായ സൈനുല്‍ ആബിദീന്‍ (16) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

മാലിക് ദിനാര്‍ യതീംഖാനയിലാണ് ഒരു വര്‍ഷം മുമ്പ് വരെ താമസിച്ച് പഠിച്ചു കൊണ്ടിരുന്നത്. തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ സൈനുല്‍ ആബിദിന്‍ കൂട്ടുകാരനോടൊപ്പം പള്ളിക്കുളത്തില്‍ ഉച്ചയോടെ കുളിക്കാനെത്തിയതായിരുന്നു.

മുങ്ങി താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്ന കുട്ടിയുടെ നിലവിളി കേട്ട് ആളുകള്‍ ഓടി കൂടി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സഹോദരന്‍: ഇബ്രാഹിം ബാദുശ