Sunday, May 12, 2024
keralaNewspolitics

തലശ്ശേരിക്ക് പുറമെ ദേവികുളത്തും ഗുരുവായൂരും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി

ദേവികുളത്തും ഗുരുവായൂരും എന്ഡിഎ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി. ദേവികുളത്ത് എന്‍ഡിഎ സഖ്യത്തില്‍ എഐഎഡിഎംകെയ്ക്കായി മത്സരിക്കുന്ന ആര് ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂര്ണ്ണമായും പൂരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ്കളക്ടര് പത്രിക തള്ളിയത്.ഗുരുവായൂരില്‍ അഡ്വ. നിവേദിത യുടെ പത്രികയാണ് തള്ളിയത്. മഹിളാ മോര്‍ച്ച അധ്യക്ഷയാണ് നിവേദിത. കഴിഞ്ഞ തവണയും ഗുരുവായുരില്‍ ഇവരായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ബിജെപി അധ്യക്ഷന്റെ ഒപ്പില്ലാത്തതാണ് പത്രിക തള്ളാന്‍ കാരണം.തലശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി . ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളിയത്. സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഒറിജിനല്‍ രേഖകള്‍ക്കു പകരം പകര്‍പ്പ് സമര്‍പ്പിച്ചതാണ് പ്രശ്‌നമായത്.