Sunday, May 5, 2024
keralaNews

ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വൈദികന് 7 വര്‍ഷം തടവ്

തൃശൂരില്‍ ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വൈദികനെ ശിക്ഷിച്ച് കോടതി. വൈദികന് പോക്‌സോ നിയമപ്രകാരമാണ് ശിക്ഷ. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി രാജു കൊക്കനെ (49) യാണ് ശിക്ഷിച്ചത്.ഏഴ് വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയുമാണ് ശിക്ഷ.തൃശൂര്‍ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരന്‍ ശിക്ഷ വിധിച്ചത്. 2014 ലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ഇടവകയിലെ ആദ്യകുര്‍ബാന ക്ലാസ്സിലെത്തിയ ബാലികയെ വിളിച്ചു വരുത്തി ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതി.