Wednesday, May 15, 2024
keralaNewsObituary

തൃശ്ശൂരിലെ എഞ്ചിനീയറുടെ കൊലപാതകത്തില്‍ സുഹൃത്ത് പിടിയില്‍

തൃശൂര്‍: പുറ്റേക്കരയില്‍ എഞ്ചിനിയറായ അരുണ്‍ലാല്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സുഹൃത്ത് അറസ്റ്റില്‍. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പോലീസ് അറസ്റ്റുചെയ്തത്.                                                                        ടിനുവിന്റെ പ്രണയബന്ധത്തെക്കുറിച്ച് അരുണ്‍ കളിയാക്കിയ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. അരുണ്‍ലാല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ലഭിച്ച സിസി ടി വി ദൃശ്യങ്ങളും സാക്ഷിമൊഴികളുമാണ് പ്രതിയിലേക്ക് പേരാമംഗലം പൊലീസിനെ എത്തിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. പ്രതി ടിനു കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരനാണ്. സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവമുള്ള ടിനു നഗരത്തിലെ ബാറില്‍ വച്ചാണ് അരുണ്‍ലാലുമായി പരിചയത്തിലായത്. ഒരിക്കല്‍ തനിക്കൊരു യുവതിയുമായി പ്രണയമുണ്ടെന്ന് ടിനു അരുണിനോട് വെളിപ്പെടുത്തി. എന്നാല്‍ ഇക്കാര്യം പറഞ്ഞ് അരുണ്‍ ടിനുവിനെ കളിയാക്കി. അതിനിടെ യുവതി ടിനുവുമായി അകന്നു.                                             ഇത് അരുണ്‍ കാരണമെന്നാണ് പ്രതി കരുതിയിരുന്നത്. കഴിഞ്ഞ ദിവസം തൃശൂരിലെ ബാറില്‍ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ അരുണിനെ ടിനു കണ്ടു. ബൈക്കില്‍ വീട്ടില്‍ വിടാമെന്നു പറഞ്ഞ് കയറ്റിക്കൊണ്ടുപോയി. പുറ്റേക്കരയിലെ ഇടവഴിയില്‍ ബെക്ക് നിര്‍ത്തി അരുണ്‍ ലാലിനെ ഇറക്കി മര്‍ദ്ദനം തുടങ്ങി. നിലത്തുവീണ അരുണിനെ തലയിലും മുഖത്തും ചവിട്ടി. മര്‍ദ്ദനത്തിനിടെ തലക്കേറ്റ ക്ഷതമാണ് മരണകാരണമായത്. നഗരത്തിലെ ബാറില്‍ നിന്നും മദ്യപിക്കുന്ന അരുണ്‍ലാലിന്റെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചിരുന്നു. കൊലപാതകം നടന്ന സ്ഥലത്തു നിന്നും ബൈക്കില്‍ പോകുന്ന ഇതുവരുടെയും ദൃശ്യങ്ങളും കിട്ടി. ടര്‍ഫില്‍ പന്തുകളി കഴിഞ്ഞ് വന്ന യുവാക്കള്‍ ഇരുവരും സംസാരിച്ചു നില്‍ക്കുന്നത് കണ്ടതും നിര്‍ണ്ണായകമായി.