Tuesday, May 7, 2024
keralaLocal NewsNews

കോഴിക്കടയിൽ മോഷണം  ; പ്രതിയെ പോലീസ് പിടിച്ചപ്പോൾ  കടക്കാരന് പരാതിയില്ല.

കോഴിക്കടയിൽ മോഷണം നടത്തിയാളെ പോലീസ് പിടികൂടിയപ്പോൾ കടക്കാരൻ പരാതിയില്ല.ഏറെ പണിപ്പെട്ട് പിടികൂടിയ മോഷ്ടാവിനെ താക്കീത് നല്കി വിട്ടയച്ചു.  എരുമേലി  കെഎസ്ആർടിസി ജംഗ്ഷന് സമീപമുള്ള  കോഴിക്കടയിലാണ് സംഭവം. ഉച്ചയോടെ കടയിൽ എത്തിയ മോഷ്ടാവ് കടയിൽ കയറി മേശ തുറന്ന് 1800 രൂപ മോഷ്ടിക്കുകയായിരുന്നു.രാവിലെ മുതൽ ഈ മേഖലയിൽ കറങ്ങി നടന്ന  ഇയാളെ പോലീസിന്റെ ഹൈടെക്  സിസി ടിവി ദൃശ്യങ്ങളാണ് കുടുക്കിയത് . ഇതേതുടർന്ന് എരുമേലി പോലീസ് എസ് എച്ച് ഒ സജി ചെറിയാൻ, എസ് ഐ .ഷമീർ ഖാൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും മോഷ്ടാവിനെ തിരിച്ചറിയുകയായിരുന്നു.കടക്കാരന്റെ  പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ  സിസിടിവിയുടെ സഹായത്തോടെ മോഷ്ടാവ് ലോട്ടറി കച്ചവടം ചെയ്യുന്ന ആളാണ് തിരിച്ചറിയുകയായിരുന്നു. ഉച്ചയ്ക്ക് കടയിൽ കയറി തിരികെ ഇറങ്ങുന്നത് ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് സിസിടിവി നിന്നും ലഭിച്ചത്.മണിക്കൂറുകൾ നീണ്ട  അന്വേഷണത്തിനൊടുവിൽ
എരുമേലി പഞ്ചായത്തിലെ  ഉമ്മിക്കുപ്പ മേഖലയിൽ താമസിക്കുന്നയാളാണെന്ന്  തിരിച്ചറിയുകയും ചെയ്തു.തുടർന്ന് വീട്ടിലെത്തിയ പോലീസ്ഇന്ന് രാവിലെ സ്റ്റേഷൻ എത്താൻ ആവശ്യപ്പെടുകയായിരുന്നു.നിരവധി കേസുകളിൽ പ്രതിയായ ഇയാളെ പോലീസ് പിടികൂടി കേസെടുക്കാൻ  ശ്രമിക്കുന്നതിനിടെയാണ് പണം നഷ്ടപ്പെട്ട കച്ചവടക്കാരൻ പണം തിരികെ ലഭിച്ചാൽ മതിയെന്നും പരാതിയില്ലെന്ന് വ്യക്തമാക്കിയത് .ഇതേതുടർന്ന്  എരുമേലി പോലീസ്  ഇയാൾക്ക് താക്കീത്  നൽകി വിട്ടയക്കുകയായിരുന്നു.