Thursday, April 25, 2024
indiaNews

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്ററിലാണ് അമ്മയെ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.ഡിസംബര്‍ നാലിന് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി മാതാവിനെ സന്ദര്‍ശിച്ചിരുന്നു. ഗാന്ധിനഗറിലെ റെയ്‌സന്‍ ഏരിയയിലെ വസതിയിലെത്തിയാണ് പ്രധാനമന്ത്രി അമ്മയെ സന്ദര്‍ശിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 18നാണ് ഹീരാബെന്‍ മോദിക്ക് 100 വയസ്സ് തികഞ്ഞത്. 100-ാം ജന്മദിനത്തോടനുബന്ധിച്ച് വഡ്‌നഗറിലെ ഹത്‌കേശ്വര ക്ഷേത്രത്തില്‍ പ്രത്യേകപൂജ നടത്തിയിരുന്നു.