Monday, April 29, 2024
keralaNews

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 80:20അനുപാതം ഹൈക്കോടതി റദ്ദാക്കിയ സംഭവം: സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സംഭവത്തില്‍ വിധിക്കെതിരേ അപ്പീല്‍ പോകണമെന്ന് മുസ്ലിം സംഘടനകള്‍. കോടതിവിധി നടപ്പാക്കണമെന്ന്‌ ്രൈകസ്തവ സംഘടനകള്‍. ഈ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് 3.30 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. ഈ സാഹചര്യത്തിലാണ് തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചത്.സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 20 ശതമാനം പിന്നാക്ക ്രൈകസ്തവ വിഭാഗങ്ങള്‍ക്കും നിശ്ചയിച്ചുളള സര്‍ക്കാര്‍ ഉത്തരവാണ് ചിഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.