Sunday, May 12, 2024
keralaNews

ചികില്‍സകിട്ടാതെ കുട്ടി മരിച്ചകേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ നാലുവയലില്‍ ചികില്‍സകിട്ടാതെ കുട്ടി മരിച്ചകേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുട്ടിയുടെ പിതാവും മന്ത്രവാദം നടത്തിയ ബന്ധുവുമാണ് പിടിയിലായത്. പനി ബാധിച്ച 11കാരി ഫാത്തിമയെ ചികില്‍സിക്കാതെ മന്ത്രവാദം നടത്തുകയായിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. കുട്ടിയുടെ മറ്റൊരു ബന്ധുനല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഇതേ കുടുംബത്തില്‍ മുന്‍പ് നടന്ന മൂന്ന് ദുരൂഹ മരണങ്ങളും അന്വേഷിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.