Monday, May 6, 2024
keralaNews

പെരുമ്പാവൂരില്‍ ഹാര്‍ഡ്വെയര്‍ കടയുടെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്പാവൂര്‍:ഹാര്‍ഡ്വെയര്‍ കടയുടെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പെരുമ്പാവൂരില്‍ വളയന്‍ചിറങ്ങര, സ്വദേശി രാമചന്ദ്രന്‍ ആണ് മരിച്ചത്. സ്ഥാപനത്തിനോട് ചേര്‍ന്ന പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. നാല് നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുകയായിരുന്നെന്നാണ് വിവരം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യ കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മൃതദേഹത്തില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അവിവാഹിതനാണ് രാമചന്ദ്രന്‍.