Wednesday, April 24, 2024
keralaNews

കണ്ണിമല അപകടം ;  മടങ്ങിപ്പോയ തീർത്ഥാടകർക്ക് പ്രസാദം എത്തിച്ചു നൽകി സേവാഭാരതി 

  • മരിച്ച സംഘമിത്രയുടേതടക്കം മൂന്ന്  ഇരുമുടികൾ അഴുത നദിയിൽ  ഒഴുക്കി


എരുമേലി:  ശബരിമല തീർത്ഥാടന യാത്രക്കിടെ  കണ്ണിമലയിൽ ഉണ്ടായ അപകടത്തിൽ പത്ത് വയസ്സുകാരി മരിച്ച സംഭവത്തിൽ മൂന്ന്  പേരുടെ ഇരുമുടിക്കെട്ടും നെയ് തേങ്ങയും അഴുത നദിയിൽ ഒഴുകി.അപകടത്തിൽ മരിച്ച സംഘമിത്രയുടെയും,അച്ഛന്റെയും,ഒരു ബന്ധുവിന്റേയും  ഇരുമുടിക്കെട്ടുകളാണ് നദിയിൽ ഒഴുക്കിയത്.ഒപ്പം ഉണ്ടായിരുന്ന 18 പേരുടെ  ഇരുമുടികൾ ശബരിമലയിൽ എത്തിച്ച്  നെയ്യഭിഷേകം നടത്തിയ പ്രസാദമാണ് സേവഭാരതി എരുമേലി  റവന്യൂ കൺട്രോൾ റൂം  അധികൃതരുടെ സഹായത്തോടെ വീട്ടിൽ  എത്തിക്കുന്നത്.ചെന്നൈ താമരം സ്വദേശികളായ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.കഴിഞ്ഞ 16 ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് മുണ്ടക്കയം – എരുമേലി തീർത്ഥാടന പാതയിൽ കണ്ണിമല ഇറക്കത്തിൽ വാഹനം നിയന്ത്രണപ്പെട്ട് കുഴിയിൽ മറിഞ്ഞ് അപകടം ഉണ്ടായത്. പ്രസാദം പ്രത്യേകം കവറിൽ പൊതിഞ്ഞാണ് പാല ഡെപ്യൂട്ടി തഹസീൽദാരും എരുമേലി  റവന്യൂ കൺട്രോൾ റൂം ചാർജ് ഓഫീസുമായ അമ്പിളി  എ വി ക്ക്  കൈമാറിയത്.ചടങ്ങിൽ മുണ്ടക്കയം സേവാഭാരതി പ്രവർത്തകരായ കെ ബി മധു ,.പരിസ്ഥിതി പ്രവർത്തകനായ സുനിൽ സുരേന്ദ്രൻ,കണ്ണൻ അമരാവതി, സേവ പ്രമുഖ്  ആർ. രഞ്ജിത്ത്,സേവാ സമാജം സംസ്ഥാന സെക്രട്ടറി എസ് മനോജ്, കണ്ണിമലയിൽ ഉണ്ടായ അപകടത്തിൽ തീർത്ഥാടകരെ എരുമേലിയിലും തുടർന്ന്  മെഡിക്കൽ കോളേജ് ആശുപത്രിയിൽ  എത്തിക്കുകയും,തിരികെ നാട്ടിലെത്തിക്കുന്നത് അടക്കം  രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ രാജേഷ് എന്നിവരും പങ്കെടുത്തു.അപകട സമയത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട കൺട്രോൾ റൂമിലെ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരായ എം എം വിജയൻ , അബൂബക്കർ കെ എം,പ്രവീൺ പി ആർ,അനിൽകുമാർ സി എം സയർട്ടി  എന്നിവർ പങ്കെടുത്തു.