Sunday, May 5, 2024
keralaNewspolitics

സെബാസ്റ്റ്യൻ കുളത്തിങ്കലിനെ പരിഹസിച്ച്  പിസി ജോർജ് . 

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലിനെ  പരിഹസിച്ച്  ജനപക്ഷം സ്ഥാനാർഥി പി സി ജോർജ്. കഴിഞ്ഞ തവണ എംഎൽഎ ഓഫീസായി പിസി ജോർജ് ഉപയോഗിച്ച്  ചോറ്റിയിലെ വാടക കെട്ടിടം ഇത്തവണ സെബാസ്റ്റ്യൻ കുളത്തുങ്കൽ വാടകയ്ക്ക് എടുത്ത സംഭവം  വാർത്തയായിരുന്നു.ഇത്  ചൂണ്ടിക്കാട്ടിയപ്പോഴാണ്  പി സി ജോർജ് പരിഹാസവുമായി രംഗത്തെത്തിയത്. ഞാൻ ഉപയോഗിച്ച്  കളയുന്ന സാധനങ്ങൾ എടുത്ത ഉപയോഗിക്കുന്ന ആളാണോ ഇദ്ദേഹം.ബ്ലേഡ് കച്ചവടക്കാർക്ക്  അത്തരത്തിലുള്ള ആളുകൾ തന്നെയാണ് സുഹൃത്തുക്കൾ.താൻ ഉപേക്ഷിച്ച കെട്ടിടം എടുക്കാൻ സാധിക്കും എന്നാൽ  മണ്ഡലത്തിലെ ജനങ്ങളുടെ മനസ്സ് കീഴടക്കാൻ ഇവർക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.പത്രസമ്മേളനത്തിലാണ് പിസി ജോർജ് സ്ഥാനാർഥിയെ പരിഹസിച്ച്  രംഗത്തെത്തിയത് .
നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ  തനിക്കെതിരെ  ചില കോണുകളിൽ നിന്നും  ദുഷ്പ്രചരണങ്ങൾ ഉണ്ടാകുന്നുണ്ട്.ഉമ്മൻചാണ്ടിക്കെതിരെ മുമ്പ് പ്രതികരിച്ചത് ഇതിന്റെ  അടിസ്ഥാനത്തിലുമാണ്.എന്നാൽ എ ഇനിയും  ഇത്തരത്തിലുള്ള ദുഷ്പ്രചരണം ഉണ്ടായാൽ  ആരാണെങ്കിലും  കൂടുതൽ സത്യങ്ങൾ  തുറന്നുപറയേണ്ടി വരുമെന്ന് പിസി ജോർജ് മുന്നറിയിപ്പ് നൽകി .