Friday, May 10, 2024
keralaNewsUncategorized

പറവൂരില്‍ കുഴിമന്തി കഴിച്ച് 65 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍

കൊച്ചി : എറണാകുളം പറവൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 65 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍. 28 പേര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയിലും, 20 പേര്‍ സ്വകാര്യ ആശുപത്രിയിലും, മൂന്ന് പേര്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, ബാക്കിയുള്ളവര്‍ തൃശൂര്‍, കോഴിക്കോട് ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്. പറവൂര്‍ ടൗണിലെ മജ്‌ലീസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടല്‍ നഗരസഭ ആരോഗ്യവിഭാഗം അടപ്പിച്ചു.ഇന്നലെ വൈകീട്ട് മജിലിസ് ഹോട്ടലില്‍ നിന്നും കുഴിമന്തിയും, അല്‍ഫാമും, ഷവായിയും മറ്റും കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. മയോണൈസും പലരും കഴിച്ചിരുന്നു. രാവിലെ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് ആദ്യം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം അതിവേഗം ഉയര്‍ന്നു. ചര്‍ദിയും, വയറിളക്കവും,കടുത്ത ക്ഷീണവുമാണ് എല്ലാവര്‍ക്കും അനുഭവപ്പെട്ടത്.