Thursday, May 2, 2024
keralaNewsObituary

ചെത്ത് തൊഴിലാളി പനയിൽ നിന്നും വീണ്  മരിച്ചു. 

എരുമേലി : പനയിൽ നിന്നും വീണ്  ചെത്ത് തൊഴിലാളി മരിച്ചു.പമ്പാവാലി എഴുകുമൺ തെക്കേചരുവിൽ ( ഈട്ടിയ്ക്കൽ) വീട്ടിൽ ചന്ദ്രശേഖരൻ (59) ആണ് മരിച്ചത്.ഇന്ന്  വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.സ്വന്തം പറമ്പിലെ പനയിൽ നിന്നാണ് വീണത് . ഉടനെ  നാട്ടുകാർ മുക്കൂട്ടുതറയിലെ  സ്വകാര്യ ആശുപത്രിയിൽ  എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ . കഴിഞ്ഞ 12 വർഷമായി ചെത്ത്
തൊഴിലാളിയായി ജോലി ചെയ്തിരുന്ന പരേതൻ മൂക്കൻപ്പെട്ടി കള്ള് ഷാപ്പിലെ തൊഴിലാളിയുമായിരുന്നു. ഭാര്യ:ശാന്തമ്മ ,മക്കൾ:ശ്യാം, ശില്ല , ശരണ്യ
മരുമകൻ :സോനു .