Monday, May 6, 2024
keralaNews

വഴിവിളക്കുകൾ  പ്രകാശിക്കും ;പക്ഷെ റോഡിൽ വെളിച്ചം വരില്ലന്ന് നാട്ടുകാരുടെ പരാതി. 

എരുമേലി : നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തെ തുടർന്ന്   പി സി
ജോർജ്  എം എൽ എ  നൽകിയ വഴിവിളക്ക്  പ്രകാശിക്കുമെങ്കിലും
റോഡിൽ വെളിച്ചം വരില്ലന്ന് നാട്ടുകാരുടെ പരാതി.എരുമേലി – റാന്നി സംസ്ഥാന പാതയിൽ  മറ്റന്നൂർക്കരയിലാണ് സംഭവം.രണ്ടു സമാന്തര പാതകൾ എത്തിച്ചേരുന്നതും,ജനവാസ കേന്ദ്രവും  കൂടിയായ ഇവിടെ ബസ് സ്റ്റോപ്പ്, ഓട്ടോ സ്റ്റാന്റുമുള്ള സ്ഥലത്താണ് വഴിവിളക്കുണ്ടായിട്ടും പ്രദേശത്തെ ഇരുട്ടാക്കി റോഡരികിൽ ബദാം മരം നിൽക്കുന്നത്. വൈദ്യുതി കമ്പിയിൽ കൂടി കയറിക്കിടക്കുന്ന ബദാം മരത്തിന്റെ ശിഖിരങ്ങൾ മുറിക്കാൻ പഞ്ചായത്തിനോടും, വൈദ്യുതി വകുപ്പിനോടും നാട്ടുകാർ  ആവശ്യപ്പെട്ടെങ്കിലും  നടപടിയായില്ല .സമീപത്തുള്ള റോഡിലെ വളവും മരങ്ങൾ മൂലം നിരവധി  അപകടങ്ങളാണ് ഉണ്ടാകുന്നതെന്നും നാട്ടുകാർ പറഞ്ഞു.അടിയന്തിരമായി  മരത്തിന്റെ ശിഖരങ്ങൾ  വെട്ടി മാറ്റണമെന്നും  നാട്ടുകാർ ആവശ്യപ്പെട്ടു.