Saturday, April 20, 2024
indiakeralaNews

സിബിഎസ്ഇ പരീക്ഷ ഓണ്‍ലൈന്‍ ആക്കണമെന്ന ഹര്‍ജി തള്ളി.

ന്യൂഡല്‍ഹി :സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷ ഓഫ്ലൈനായി നടത്തണമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് എ.എന്‍. ഖാന്‍വില്‍ക്കര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി തെറ്റായ സന്ദേശം നല്‍കുമെന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പറഞ്ഞു.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷവും കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കഴിഞ്ഞ തവണ ഇടപെട്ടത് കോവിഡ് രൂക്ഷമായതിനാലാണെന്നും കോടതി അറിയിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ 26ന് തുടങ്ങാനാണ് സിബിഎസ്ഇ തീരുമാനിച്ചത്. പരീക്ഷാ ടൈംടേബിള്‍ പുറത്തുവിട്ടിരുന്നു.