Saturday, May 4, 2024
Newsworld

ഒസ്‌കാര്‍ അവാര്‍ഡ്: ഓപ്പണ്‍ ഹൈമറിന് 13 നോമിനേഷനുകള്‍

ഹോളിവുഡ്: 96-ാമത് ഒസ്‌കാറിനുള്ള നോമിനേഷന്‍ ചടങ്ങ് ആരംഭിച്ചു. അഭിനേതാക്കളായ സാസി ബീറ്റ്സും ജാക്ക് ക്വെയ്ഡും ചേര്‍ന്നാണ് ഈ വര്‍ഷത്തെ നോമിനേഷന്‍ പട്ടിക പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ ഹോളിവുഡിലെ ബോക്‌സ് ഓഫീസ് ഹിറ്റുകളായ ഓപ്പണ്‍ഹൈമറും ബാര്‍ബിയുമാണ് പട്ടികയില്‍ ആധിപത്യം പുലര്‍ത്തുന്നത്.

ബാര്‍ബി, ഓപ്പണ്‍ഹൈമര്‍ എന്നീ ചിത്രങ്ങള്‍ക്കാണ് കൂടുതല്‍ നോമിനേഷന്‍ ലഭിച്ചത്. മികച്ച സഹനടന്‍, വസ്ത്രാലങ്കാരം, മികച്ച സഹനടി, ഒറിജിനല്‍ ഗാനം, പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച ചിത്രം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് ബാര്‍ബിയെ നോമിനേറ്റ് ചെയ്തത്. മികച്ച സഹനടന്‍, വസ്ത്രാലങ്കാരം, മികച്ച സഹനടി,

മേക്കപ്പ് ഹെയര്‍സ്‌റ്റൈലിംഗ്, അഡാപ്റ്റഡ് തിരക്കഥ, ഒറിജിനല്‍ സ്‌കോര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍, ഫിലിം എഡിറ്റിംഗ്, സൗണ്ട്, ഛായാഗ്രഹണം, സംവിധാനം, നടന്‍, മികച്ച ചിത്രം തുടങ്ങി 13 വിഭാഗങ്ങളില്‍ ഓപ്പണ്‍ഹൈമര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 96-ാമത് അക്കാദമി അവാര്‍ഡുകള്‍ മാര്‍ച്ച് 10 ന് ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.