Tuesday, May 14, 2024
keralaNewspolitics

സുകുമാരന്‍ നായരുടെ മകള്‍ എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ നിന്ന് രാജിവെച്ചു

എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പലും, ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകളുമായ ഡോ.സുജാത മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗ സ്ഥാനം രാജിവച്ചു. സുകുമാരന്‍ നായരുടെ മകള്‍ക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തു എന്നിട്ടും എന്‍.എസ്.എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി എന്ന ആരോപണവുമായി എസ് .എന്‍ ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്ന് പ്രസ്താവന നടത്തിയിരുന്നു .യു.ഡി.എഫ് ഗവണ്മെന്റും പിന്നീട് എല്‍.ഡി.എഫ് . ഗവണ്മെന്റുമാണ് ഈ സ്ഥാനത്തേക്ക് ഡോ . സുജാതയെ നോമിനേറ്റ് ചെയ്തിട്ടുള്ളത് എന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ എഡ്യൂക്കേഷനിസ്റ്റ് എന്ന വിഭാഗത്തിലാണ് ഇടതു – വലതു വ്യത്യാസമില്ലാതെ ഗവണ്മെന്റുകള്‍ ഡോ . സുജാതയെ നോമിനേറ്റ് ചെയ്തിരുന്നതെന്നും സുകുമാരന്‍ നായര്‍ അറിയിച്ചു.ഇതിനുവേണ്ടി താനോ മകളോ മറ്റാരെങ്കിലുമോ ഗവണ്മെന്റിനെയോ ഏതെങ്കിലും രാഷ്ട്രീയനേതാക്കളെയോ സമീപിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ടായിരുന്നില്ലന്നും എങ്കിലും ഇതിന്റെ പേരില്‍ വിവാദങ്ങള്‍ക്കിടവരുത്താതെ, മൂന്നുവര്‍ഷത്തെ കാലാവധി ഇനിയും ഉണ്ടെങ്കിലും, വ്യക്തിപരമായ കാരണങ്ങളാല്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്ബര്‍ സ്ഥാനം രാജിവച്ചുകൊണ്ട് ഡോ.സുജാത ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിക്കഴിഞ്ഞു എന്നും ജി.സുകുമാരന്‍ നായര്‍ അറിയിച്ചു.