Friday, May 3, 2024
keralaNews

വിദ്യാര്‍ത്ഥിനിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

നാദാപുരം: അശ്ലീല ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിച്ചെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ബാങ്ക് ജീവനക്കാരന്‍ കോഴിക്കോട് അറസ്റ്റില്‍. നാദാപുരം പാറക്കടവ് കേരള ബാങ്കിലെ ജീവനക്കാരന്‍ ദീപക് സുരേഷിനെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്.

സഹപാഠിക്കൊപ്പം ബാങ്കിലെത്തിയപ്പോള്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. ഡിസംബര്‍ 19നായിരുന്നു സംഭവം. വളയം പൊലീസ് കേസ് എടുത്തതോടെ പ്രതി ഒളിവില്‍ പോയി.

ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതിനെ തുടര്‍ന്ന് ദീപക് സുരേഷ് പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. ദീപകിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.