Wednesday, May 1, 2024
keralaNews

സംസ്ഥാന തീരദേശത്ത് അതീവജാഗ്രത നിര്‍ദ്ദേശം.

സംസ്ഥാന തീരദേശത്ത് അതീവജാഗ്രത നിര്‍ദ്ദേശം. നാളെ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലവസ്ഥാ വകുപ്പ് അറിയിച്ചു.കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് എന്നീ തീരങ്ങളില്‍ ഏപ്രില്‍ 30 രാത്രി 11:30 വരെയും താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും (1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി.