Friday, May 17, 2024
keralaNews

ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; മൂന്ന് പ്രതികളും പിടിയില്‍

കൊല്ലം; നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പ്രതികളും പിടിയിലായി. നീണ്ടകര സ്വദേശികളായ വിഷ്ണു,രതീഷ്, അഖില്‍ എന്നിവരാണ് പിടിയിലായത്. ഒളിവില്‍ കഴിയുന്നതിനിടെയാണ് മൂവര്‍സംഘത്തെ പോലീസ് പിടികൂടിയത്.                                 

ഇന്നലെയാണ് നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ സംഘം ആക്രമിച്ചത്.

കമ്പിവടിയുമായി എത്തിയ സംഘം ആശുപത്രിയില്‍ ആക്രമണം നടത്തുകയായിരുന്നു.ആക്രമണത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.

അക്രമികള്‍ ഫാര്‍മസിയുടെ ജനല്‍ച്ചില്ലുകളും കസേരകളും തല്ലിത്തകര്‍ത്തു.

ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ ഇവര്‍ ചവിട്ടി വീഴ്ത്തി. പ്രതി വിഷ്ണു കഴിഞ്ഞ 19ന് അമ്മയുമായി ആശുപത്രിയിലെത്തിയിരുന്നു. ആ സമയം ചികിത്സ വൈകിപ്പിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

എന്നാല്‍ മാസ്‌ക് വെക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപന കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അപലപിച്ചിരുന്നു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.