Friday, May 10, 2024
keralaNewspolitics

ഉമ്മന്‍ ചാണ്ടി മരുന്നുകളോട് പ്രതികരിക്കുന്നു: ആരോഗ്യ നില തൃപ്തികരം ; മെഡിക്കല്‍ ബോര്‍ഡ് മേധാവി

ഉമ്മന്‍ ചാണ്ടി മരുന്നുകളോട് പ്രതികരിക്കുന്നതായി നെഫ്രോളജി വിഭാഗം മേധാവിയും ചികിത്സക്കായി രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ ചീഫുമായ ഡോ. മഞ്ജു തമ്പി മാധ്യമങ്ങളോട് വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ രോഗമാണ്. ആന്റി ബയോട്ടിക്കുകള്‍ കൊടുക്കാന്‍ തുടങ്ങിയെന്നും അവര്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ച സമയത്ത് ചെറിയ ശ്വാസംമുട്ടല്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ നില മെച്ചപ്പെട്ടിട്ടുണ്ട്. മര്‍ദ്ദം ഉപയോഗിച്ച് ഓക്‌സിജന്‍ അകത്തേക്ക് കൊടുക്കാന്‍ തുടങ്ങി. ഇതുവരെയുള്ള വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.പനിയും ചുമയേയും തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടിയെ തിരുവനന്തപുരം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സക്കായി ഉമ്മന്‍ചാണ്ടി ബംഗളൂരിവിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടെയാണ് പനി പിടിപെടുന്നത്.