Thursday, May 9, 2024
keralaNews

കാണാതായ ‘ചോട്ടു’വിനെ പൊട്ടക്കിണറ്റില്‍ ചത്തനിലയില്‍ കണ്ടെത്തി

ഓയൂര്‍ :വാര്‍ത്തകളിലൂടെ ശ്രദ്ധ നേടിയ ജര്‍മന്‍ ഷെപ്പേര്‍ഡ് നായ ‘ചോട്ടു’വിനെ പൊട്ടക്കിണറ്റില്‍ ചത്തനിലയില്‍ കണ്ടെത്തി. കൊല്ലം ഓയൂര്‍ സ്വദേശി ദിലീപ്കുമാറിന്റെ നായയെ അഞ്ചുദിവസം മുന്‍പാണ് കാണാതായത്.വെളിനല്ലൂര്‍ പഞ്ചായത്തിലെ കരിങ്ങന്നൂര്‍ ആറ്റൂര്‍കോണം മുകളുവിള വീട്ടില്‍ ദിലീപ്കുമാറിന്റെ ചോട്ടു എന്ന നായയെ ഞായര്‍ പുലര്‍ച്ചെ കാണാതായത്. ചോട്ടു കിടന്നു ഉറങ്ങിയത് ദിലീപ്കുമാറിന്റെ മകനോടൊപ്പം ആണ്.പുലര്‍ച്ചെ പുറത്തുപോയ ചോട്ടു പിന്നെ തിരിച്ചെത്തിയില്ല. പ്രദേശം പരിചിതമാതിനാല്‍ അടുത്തു എവിടെ ഉണ്ടെങ്കിലും അവന്‍ എത്തുമെന്ന വിശ്വാസത്തിലായിരുന്നു വീട്ടുകാര്‍.