Sunday, April 28, 2024
keralaNews

കെ സുധാകരന്‍ എം പി നാളെ കെ പി സി സി അധ്യക്ഷനായി ചുമതലയേല്‍ക്കും

കെ സുധാകരന്‍ എം പി നാളെ കെ പി സി സി അധ്യക്ഷനായി ചുമതലയേല്‍ക്കും. നാളെ രാവിലെ പത്തിന് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയില്‍ അദ്ദേഹം ഹാരാര്‍പ്പണം നടത്തും. തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഹാരാര്‍പ്പണം. പത്തരയോടെ കെ പി സി സി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനില്‍ എത്തുന്ന സുധാകരന് സേവാദള്‍ വളണ്ടിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. ഇതിനു പിന്നാലെ സുധാകരന്‍ പാര്‍ട്ടി പതാകയുയര്‍ത്തും.പതിനൊന്നോടെ കെ പി സി സി അധ്യക്ഷനായി ചുമതലയേല്‍ക്കും. സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ വിടവാങ്ങല്‍ പ്രസംഗം, കെ സുധാകരന്റെ ആമുഖ പ്രസംഗം എന്നിവയാണ് മറ്റ് ചടങ്ങുകള്‍.