Monday, May 20, 2024
keralaNews

സമരം അവസാനിപ്പിച്ചു

കൊച്ചി:    ലോറി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ തൊഴിലാളികള്‍ നടത്തിയ സമരം അവസാനിപ്പിച്ചു. കൊച്ചി ബിപിസിഎല്‍ പ്ലാന്റിലായിരുന്നു സംഭവം. തൊഴിലാളികളും – മാനേജ്‌മെന്റും തമ്മില്‍ ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

തൊഴിലാളികള്‍ മുന്നോട്ട് വച്ച കാര്യങ്ങള്‍ മാനേജ് മെന്റ് അംഗീകരിച്ചതായും തൊഴിലാളികള്‍ പറഞ്ഞു. സമരത്തെ തുടര്‍ന്ന് പാചക വാതക വിതരണം ഇന്നലെ പൂര്‍ണ്ണമായും നിലച്ചിരുന്നു.